കോഴിക്കോട്: റോഡിൽ നിന്ന യുവാവിനെ കാരണമൊന്നുമില്ലാതെ പൊലീസ് മർദനം. കോഴിക്കോട് വാണിമേൽ നെല്ലിയുള്ളതിൽ സുധീഷിനെയാണ് പൊലീസുകാർ മർദിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരനായ എ.കെ മധു, ഡ്രൈവർ കെ.സി ദിലീപ് കൃഷ്‌ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇരുവരും യാതൊരു പ്രകോപനവുമില്ലാതെ സുധീഷിനെ മർദിക്കുകയായിരുന്നു എന്നാണ് ആരോപണം.
പൊലീസിന്റെ മർദനത്തെ തുടർന്ന് പരിക്കേറ്റ സുധീഷ് വളയും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. അമ്മ മാതയും സഹോദരി രാധയും സുധീഷിന് ഒപ്പം പൊലീസ് സ്റ്റേഷന് മുന്നിലുണ്ട്. പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. റോഡിൽ നിൽക്കുകയായിരുന്ന സുധീഷിനെ യാതൊരു കാരണവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് സുധീഷിന്റെ അമ്മ പറയുന്നു. മർദനത്തിൽ തലക്കും കൈയ്ക്കും സുധീഷിന് പരിക്കേറ്റിരുന്നു.