kim-jong-un

പേഗ്യാംഗ്: ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ തങ്ങളുടെ വളർത്തു നായ്ക്കളെ വിട്ടുനൽകണമെന്ന് ഭരണാധികാരി കിം ജോംഗ് ഉൻ ഉത്തരവിട്ടു. ജനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന വളർത്തു നായ്ക്കളെ ഹോട്ടലുകളിൽ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ചില വളർത്തു നായ്ക്കളെ സർക്കാർ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.

ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ട വിഭവമാണ്. ജനങ്ങൾ നായ്ക്കളെ വളർത്തുന്നത് 'ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത'യാണെന്ന് കിം നേരത്തെ പറഞ്ഞതായി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിമ്മിന്റെ നിർദ്ദേശ പ്രകാരം വളർത്തു നായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഉടമകൾ സ്വമേധയാ നായ്ക്കളെ വിട്ടുനൽകിയില്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് ഇവയെ ഏറ്റെടുക്കും.