തൃശൂർ: ധനലക്ഷ്‌മി ബാങ്കിന്റെ അഡിഷണൽ ഡയറക്‌ടർമാരായി മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ പി.കെ. വിജയകുമാർ, യൂക്കോ ബാങ്ക് മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജി. സുബ്രഹ്മണ്യ അയ്യർ, ഫെഡറൽ ബാങ്ക് മുൻ ജനറൽ മാനേജർ ജി. രാജഗോപാലൻ നായർ, തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് വിരമിച്ച ഡോ. ക്യാപ്‌റ്റൻ ആർ. സുശീല മേനോൻ എന്നിവരെ നിയമിച്ചു. ഇവരുടെ സേവനം ബാങ്കിനെ കൂടുതൽ ശക്തിപ്പെടുത്താൻ കരുത്താകുമെന്ന് ധനലക്ഷ്‌മി ബാങ്ക് വ്യക്തമാക്കി.