sachin-car

മുംബയ് : പോർച്ചിൽ ആഡംബരകാറുകൾ നിരവധിയുണ്ടെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇപ്പോൾ ആഗ്രഹിക്കുന്നത് ഒരു പഴയ മാരുതി 800 കാറാണ്. ക്രിക്കറ്റ് കളിച്ചു കിട്ടിയ കാശുകൊണ്ട് ആദ്യം സ്വന്തമാക്കിയ കാർ.

ആ കാറി ന്റെ പഴക്കവും മറ്റ് വാഹനങ്ങളുടെ എണ്ണവും കൂടിയപ്പോൾ വിറ്റുകളഞ്ഞ മാരുതി കാറിനെക്കുറിച്ചുള്ള ഒാർമ്മകൾ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാറ്റ് ഷോയിലാണ് സച്ചിൻ പങ്കുവച്ചത്. ഇപ്പോഴത് തിരിച്ചുകിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും തന്റെ വാക്കുകൾ കേൾക്കുന്നവർ അതു കണ്ടെത്താൻ സഹായിക്കണമെന്നും സച്ചിൻ ഷോയിൽ പറഞ്ഞു.കുട്ടിക്കാലത്ത് തന്റെ കാർഭ്രമം തുടങ്ങിയതിനെക്കുറിച്ചും സച്ചിൻ വാചാലനായി. ബാന്ദ്രയിലെ വീടിന്റെ ബാൽക്കണിയിൽ കയറിയിരുന്ന് അടുത്തുള്ള തിയേറ്റിൽ ആളുകളെത്തുന്ന കാറുകളെക്കുറിച്ച് മണിക്കൂറുകളോളം ചർച്ച ചെയ്യലായിരുന്നു തന്റെയും സഹോദരൻ അജിത്തിന്റെയും പ്രധാന ഹോബിയെന്നും സച്ചിൻ പറയുന്നു. ലോകോത്തര കാറുകളുടെ വലിയ നിര തന്നെ ഇന്ന് സച്ചിന് സ്വന്തമായുണ്ട്. എങ്കിലും... ആ മാരുതി 800 കിട്ടിയിരുന്നെങ്കിൽ!