ബീജിംഗ്: കൊവിഡിനെതിരെ ചൈനീസ് കമ്പനിയായ സിനോഫാം ഉൽപാദിപ്പിക്കുന്ന വാക്സിൻ ഇൗ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്.28 ദിവസത്തെ ഇടവേളയിൽ രണ്ടു കുത്തിവെപ്പ് എടുക്കേണ്ട വാക്സിന് 1000 യുവാൻ (10,700ഒാളം രൂപ) ആണ് ചെലവാകുകയെന്ന് സിനോഫാം ചെയർമാൻ ലിയു ജിൻഷെൻ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രത്തോട് പറഞ്ഞു. താൻ വാക്സിൻ കുത്തിവെപ്പ് നടത്തിയതായും ലിയു ജിൻഷെൻ വ്യക്തമാക്കി.