joe-biden

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേയ്ക്ക് ജോ ബൈഡനെ സ്ഥാനാർത്ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി ‍ഡെമോക്രാറ്റിക് പാർട്ടി.

ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത് കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ അമേരിക്കയിലെ സ്ഥിതി മെച്ചപ്പെടുത്താനും ട്രംപ് സൃഷ്ടിച്ച പ്രശ്നങ്ങൾ അവസാനിപ്പിക്കാനും സഹായിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം വിലയിരുത്തിയതായി അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

"ഇതു പോലുള്ള സാഹചര്യങ്ങളിൽ ഓവൽ ഓഫീസ് ഒരു കമാൻഡ് സെന്ററായിരിക്കണം. എന്നാൽ ഇപ്പോൾ ഇതൊരു സ്റ്റോം സെന്ററാണ് (ചുഴലിക്കാറ്റിന്റെ കേന്ദ്രം). അവിടെ പ്രശ്നങ്ങൾ മാത്രമേയുള്ളൂ. ഒരു കാര്യത്തിൽ മാത്രം മാറ്റമില്ല, ഉത്തരവാദിത്വം നിഷേധിക്കാനും മറ്റുള്ളവരുടെ മേൽ പഴി ചാരാനുമുള്ള അയാളുടെ നിശ്ചയദാർഢ്യം." ട്രംപിനെ കുറ്റപ്പെടുത്തി മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പാർട്ടി കൺവെൻഷനിടെ പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ വിർച്വൽ രൂപത്തിൽ നടത്തിയ നാലു ദിന കൺവെൻഷനിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകൾ ഓൺലൈനായാണ് ബൈഡനെ അനുകൂലിച്ച് വോട്ട് ചെയ്തത്.