pic

തിരുവനന്തപുരം: തലസ്ഥാനത്തെ ആശങ്കയിലാക്കി കൊവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി രൂക്ഷമാവുകയാണ്.ഇന്ന് 540 പേര്‍ക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 519 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 224 പേർ രോഗമുക്തരാവുകയും ചെയ്തു. അതേസമയം തിരുവനന്തപുരം ജില്ലയിലെ കിഴുവിലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8) എന്നീ പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.