toilet

ടോക്കിയോ: പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാൻ മിക്കവർക്കും മടികാണും. അപ്പോൾ അവയുടെ ചുമരുകൾ ട്രാൻസ്പരന്റ് ഗ്ലാസ് കൊണ്ട് നിർമ്മിച്ചവയാണെങ്കിലോ? പിന്നെ പറയുകയും വേണ്ട. ജപ്പാനിലെ ടോക്കിയോയിൽ പുതുതായി സ്ഥാപിച്ച പൊതു ശുചിമുറികൾ ഇത്തരം ഗ്ലാസ് കൊണ്ട് നിർമ്മിച്ചവയാണ്. ഷിബുയ ജില്ലയിലെ രണ്ടു പാർക്കുകളിലാണ് ഇത്തരത്തിൽ ശുചിമുറികൾ സ്ഥാപിച്ചിരിക്കുന്നത്.

പൊതു ശുചിമുറികളെ പറ്റിയുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ‘ ഒരു പൊതു ശുചിമുറിയിൽ പോവുമ്പോൾ രണ്ടു കാര്യങ്ങളാണ് നാം പ്രധാനമായും പരിശോധിക്കുക. ആദ്യത്തേത് വൃത്തിയാണ്. രണ്ടാമത്തേത് ഉള്ളിൽ ആരെങ്കിലും ഉണ്ടോ എന്നും,’ ടോക്കിയോ ടോയ്‌ലറ്റ് പ്രൊജക്ട് വെബ്‌സൈറ്റിൽ പറയുന്നു.

പുതിയ ചുമരുകൾ മൂലം ടോയ്‌ലറ്റിലെ റെസ്റ്റ് റൂമിൽ വിശ്രമിക്കുന്നവരെ പുറത്തു നിന്നും കാണാം. ടോയ്‌ലറ്റിന് വൃത്തിയുണ്ടോ എന്നും പുറത്തു നിന്നു കാണാം. ശുചിമുറയിലേക്ക് ഒരാൾ കയറി വാതിലടച്ചാൽ ഉള്ളിലുള്ളവരെ കാണാനാവാത്ത വിധം ഗ്ലാസ് ചുമരുകളുടെ നിറം മങ്ങും.

അതേ സമയം ഉള്ളിലുള്ളവർക്ക് ഗ്ലാസുകൾ മങ്ങിയോ എന്ന് മനസിലാക്കാൻ കഴിയില്ല.