കൊച്ചി : ഇന്ത്യൻ ആരോസിന്റെ യുവ മിഡ്ഫീൽഡർ ഗിവ്സൺ സിംഗ് മൊയിരംഗം കേരള ബ്ലാസ്റ്റേഴ്സിലെത്തി. പതിനെട്ടുകാരനായ ഗിവ്സൺ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി 16 മത്സരങ്ങൾ കളിച്ചു. രണ്ടു ഗോളുകൾ നേടുകയും 2 അസിസ്റ്റുകൾ നടത്തുകയും ചെയ്ത ഗിവ്സൺ മണിപ്പൂർ സ്വദേശിയാണ്.