gold

കൊച്ചി: ആഗോളതലത്തിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതിനെ തുടർന്ന് സ്വർണവില ഇന്നലെ താഴേക്കിറങ്ങി. 18ന് 1,040 രൂപയുടെ കുതിപ്പുമായി 40,240 രൂപയിലെത്തിയ പവൻവില ഇന്നലെ 800 രൂപ താഴ്‌ന്ന് 39,400 രൂപയായി. 100 രൂപ കുറഞ്ഞ് 4,930 രൂപയാണ് ഗ്രാം വില. ഔൺസിന് 2,005 ഡോളറിൽ നിന്ന് രാജ്യാന്തര വില ഇന്നലെ 1,984 ഡോളറിലേക്ക് താഴ്‌ന്നത് ആഭ്യന്തരവില താഴാനും സഹായകമായി.