വത്തിക്കാന്‍ സിറ്റി: കൊവിഡ് വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍ഗണന സമ്പന്നര്‍ക്ക് മാത്രമായിരിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ്. 'കൊവിഡ് വാക്‌സിന്‍ നല്‍കുമ്പോള്‍ സമ്പന്നര്‍ക്കു മാത്രം മുന്‍ഗണന നല്‍കിയാല്‍ അത് എത്രത്തോളം ദുഃഖകരമായിരിക്കും.' ഫ്രാന്‍സിസ് പറഞ്ഞു.
എല്ലാവര്‍ക്കും നല്‍കുന്നതിനു പകരം വാക്‌സിന്‍ ഒരു രാജ്യം തങ്ങളുടെ സ്വത്തായി കരുതിയാല്‍ അത് ദുഃഖകരമാണ്. ദരിദ്രരുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സമയമാണിത്. സാമൂഹിക അസമത്വവും പരിസ്ഥിതിയുടെ തകര്‍ച്ചയും കൊവിഡാനന്തര കാലത്ത് ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ കൈകാര്യം ചെയ്യുന്നതിനോടൊപ്പം സാമൂഹിക നീതി, ദുര്‍ബലരുടെ സംരക്ഷണം എന്നിവയില്‍ക്കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ലോകത്തെ മുഴുവന്‍ വൈറസ് മുട്ടുകുത്തിച്ചു, വൈറസിന് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.