തിരുവനന്തപുരം : ഫ്രീ മേസൻസ് സംഘടനയുടെ തിരുവനന്തപുരം ഘടകമായ 'ലോഡ്ജ് അനന്തപത്മനാഭ നമ്പർ 280'ഫസ്റ്റ് ടൈം കൊവിഡ് കെയർ സെന്റർ ആയ ഐരാണിമുട്ടം ഹോമിയോപ്പതി കോളേജിലെ അന്തേവാസികൾക്ക് പച്ചക്കറികൾ, പഴങ്ങൾ, പാലുത്പന്നങ്ങൾ തുടങ്ങിയവ കൈമാറി. രോഗികളായ കുട്ടികൾക്ക് മാനസിക വികാസത്തിനും ഉല്ലാസത്തിനുമുള്ള ബുക്കുകൾ, കളിക്കോപ്പുകൾ ഡോക്ടർമാർക്കും രോഗികൾക്കും ചൂടുവെള്ളം തയ്യാറാക്കാനുള്ള കെറ്റിൽ തുടങ്ങിയ മറ്റുപാധികളും വിതരണം ചെയ്തു. കുറവൻകോണം എക്സോട്ടിക്ക സ്റ്റോറിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളായ അനൂപ് വിശ്വനാഥ്, ദീപു രവി, ബാബു സെബാസ്റ്റ്യൻ, പത്മനാഭൻ നായർ, രഞ്ജിത്ത് കാർത്തികേയൻ, രാജേഷ് രവീന്ദ്രൻ, എക്സോട്ടിക്ക സ്റ്റോർ ഉടമ രാജൻ ശ്രീജിത്ത് എന്നിവരിൽ നിന്ന് കൊവിഡ് ഫസ്റ്റ് ടൈം സെന്റർ നോഡൽ ഓഫീസർ ഡോ. അനിൽ രാധാകൃഷ്ണൻ സാധനങ്ങൾ ഏറ്റുവാങ്ങി.