pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തപ്പൂക്കളമിടാൻ പരിസര പ്രദേശങ്ങളിലെ പൂക്കൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന പൂക്കൾ രോഗവ്യാപനം വർദ്ധിപ്പിക്കാൻ കാരണമായേക്കുമെന്നും യോഗം വിലയിരുത്തി.