fino

കൊച്ചി: ഗ്രാമീണർക്കായി ഫിനോ പേമെന്റ്‌സ് ബാങ്ക് 'ജൻ ബചത് ഘത" എന്ന ആധാർ അധിഷ്‌ഠിത ഡിജിറ്റൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പദ്ധതി അവതരിപ്പിച്ചു. സീറോ ബാലൻസ് അക്കൗണ്ടാണിത്. ഡെബിറ്റ് കാർഡ്, പിൻ, എ.ടി.എം എന്നിവയുടെ സഹായമില്ലാതെ, വിരലടയാളമോ ആധാറോ ഉപയോഗിച്ച് ബാങ്കിടപാടുകൾ നടത്താമെന്നതാണ് പ്രത്യേകത. എസ്.എം.എസ് ചാർജും ഈടാക്കില്ല.

ഫിനോയുടെ ബി പേ ആപ്പിലൂടെ വിവിധ ഇടപാടുകളും നടത്താം. കേരളത്തിൽ എല്ലാ ജില്ലകളിലും സാന്നിദ്ധ്യമുള്ള ഫിനോ ബാങ്കിന് 700 മർച്ചന്റ് - ബാങ്കിംഗ് പോയിന്റുകളുമുണ്ട്.