military

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീരിൽ വിന്യസിച്ച 100 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഒരു കമ്പനിയിൽ നൂറു സൈനികർ വീതമാണുള്ളത്.40 കമ്പനി സി.ആർ.പി.എഫ്, 20 കമ്പനി വീതം ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി സൈനികരെയാണ് പിൻവലിക്കുക.

ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കുന്നതിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന് വിന്യസിച്ച സൈനികരെയാണ് അടിയന്തരമായി തിരിച്ചയയ്‌ക്കുന്നത്. ഇതോടെ താഴ്‌വരയിൽ 60 കമ്പനി അർദ്ധ സൈനികരാണ് സുരക്ഷയ്‌ക്കുണ്ടാകുക.