തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ (പി.എം.ഐ.കെ) കമ്മ്യൂണിറ്റി പ്രോജക്ട് ഒഫ് ദ ഇയർ 2020 പുരസ്‌കാരം ലഭിച്ചു. കമ്പനിയുടെ ആഭിമുഖ്യത്തിൽ ഗ്രാമീണമേഖലയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഏറ്റെടുത്ത് അവയ്ക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നതിനായി ആവിഷ്‌കരിച്ച അഡോപ്ട് എ സ്കൂൾ എന്ന പദ്ധതിയാണ് അവാർഡിന് അർഹമായത്. കോർപ്പറേറ്റുകളും മറ്റ് സ്ഥാപനങ്ങളും അവരുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന
ക്ഷേമപ്രവർത്തനങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമാണ് പി‌.എം‌.ഐ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.