കൊച്ചി: മുത്തൂറ്റ്ഫിനാൻസ് നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 16 ശതമാനം വായ്‌പാ വളർച്ച നേടി. 40,228 കോടി രൂപയിൽ നിന്ന് 46,501 കോടി രൂപയായാണ് വായ്‌പകൾ ഉയർന്നത്. നികുതിക്ക് ശേഷമുള്ള സഞ്ചിതലാഭം 563 കോടി രൂപയിൽ നിന്നുയർന്ന് 858 കോടി രൂപയായി; വർദ്ധന 52 ശതമാനം. ലോക്ക്ഡൗണിന് ശേഷം ശാഖകൾ തുറന്നപ്പോൾ വിതരണത്തേക്കാൾ കൂടുതൽ തിരിച്ചടവാണ് ഉണ്ടായതെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.