ന്യൂഡൽഹി: അന്തരാഷ്ട്ര ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്ന ദിനമാണ് ഇന്ന്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആവാന്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറ തന്നെ വേണം എന്ന ചിന്തകള്‍ പൊളിച്ചെഴുതിയാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറ സജ്ജീകരണങ്ങള്‍. ഒരു പക്ഷെ ബേസ് ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ പോലും തോറ്റുപോകും ചില സ്മാര്‍ട്‌ഫോണുകളുടെ ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മുന്‍പില്‍. ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ പോലെ ഭാരമോ, വലിപ്പമോ ഇല്ല എന്നുള്ളതും പലരെയും മികച്ച ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന 5 ഫോണുകള്‍ ഇവയാണ്.
സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്രാ
108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്ക്. 3x ഒപ്റ്റിക്കല്‍ സൂമും 50x സ്‌പേസ് സൂമും സപ്പോര്‍ട്ട് ചെയുന്ന കാമറ ഉപയോഗിച്ച് 8K വീഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 10 മെഗാപിക്‌സല്‍ സെല്‍ഫി കാമറയാണ് സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്രയില്‍ ക്രമീകരിച്ചിരിക്കുന്നത്. 1,04,999 രൂപയാണ് ഗാലക്സി നോട്ട് 20 അള്‍ട്രായുടെ വില.
ഷവോമി Mi 10
ഷവോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണാണ് Mi 10. പ്രധാന ആകര്‍ഷണം എഫ് / 1.69 അപ്പര്‍ച്ചറുള്ള 108 എംപി പ്രൈമറി സെന്‍സസറാണ്. ഇതോടൊപ്പം 13 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും , 2 എംപി ഡെപ്ത് സെന്‍സറും 2 എംപി മാക്രോ ലെന്‍സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 8K റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും ഈ ക്യാമറ സംവിധാനത്തിന് സാധിക്കും. സെല്‍ഫി വീഡിയോ കോള്‍ എന്നിവയ്ക്കായി 20 മെഗാപിക്സല്‍ ക്യാമറയാണ്. 49,999 രൂപ മുതല്‍ 54,999 രൂപ വരെയാണ് ഷവോമി Mi 10-ന്റെ വില.
ആപ്പിള്‍ ഐഫോണ്‍ 11 പ്രോ
എഫ് / 1.8 അപ്പര്‍ച്ചറുള്ള 12 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, എഫ് / 2.4 അപ്പര്‍ച്ചറുള്ള 12 മെഗാപിക്സല്‍ ക്യാമറ, എഫ് / 2.0 അപ്പര്‍ച്ചറുള്ള വീണ്ടും 12 മെഗാപിക്സല്‍ ക്യാമറ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ആണ് ഐഫോണ്‍ 11 പ്രോയ്ക്ക്. ഓട്ടോഫോക്കസോടുകൂടെയാണ് ഈ ക്യാമറ. എഫ് / 2.8 അപ്പര്‍ച്ചറുള്ള 12 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് മുന്‍ വശത്ത്. 1,02,300 രൂപയാണ് ഐഫോണ്‍ 11 പ്രോയുടെ ഇപ്പോഴത്തെ വില.
വിവോ X50 പ്രോ
48 മെഗാപിക്‌സല്‍ പ്രധാന സെന്‍സറുള്ള വിവോ X50 പ്രോയുടെ ക്വാഡ് ക്യാമറ സംവിധാനത്തിന് ഗിമ്പല്‍ ക്യാമറ സിസ്റ്റമുണ്ട്. സൂപ്പര്‍ വൈഡ് അങ്കിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ സെക്കന്ററി സെന്‍സര്‍, 13 മെഗാപിക്‌സല്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ ടെലിസ്‌കോപിക് ഷൂട്ടര്‍ എന്നിവയാണ് മറ്റുള്ള ലെന്‍സുകള്‍. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി കാമറ. ആസ്‌ട്രോ മോഡ്, എക്സ്ട്രീം നൈറ്റ് വിഷന്‍, സൂപ്പര്‍ നൈറ്റ് എച്ഡിആര്‍, പ്രൊ സ്‌പോര്‍ട്‌സ് മോഡ്, മോഷന്‍ AF ട്രാക്കിംഗ്, ഇന്‍സ്റ്റന്റ് വിലോഗ് എന്നിവ പ്രീബില്‍റ്റ് ആണ്. ആല്‍ഫ ഗ്രേ എന്ന ഒരൊറ്റ നിറത്തില്‍ മാത്രം ലഭ്യമായ X50 പ്രോയ്ക്ക് 49,990 രൂപയാണ് വില.
ഗൂഗിള്‍ പിക്സല്‍ 3a
12.2-മെഗാപിക്‌സല്‍ സോണി IMX363 സെന്‍സര്‍ ആണ് ഗൂഗിള്‍ പിക്സല്‍ 3a-യ്ക്ക്. മുന്‍പില്‍ 8 മെഗാ പിക്സല്‍ സെല്‍ഫി ക്യാമറയും. നൈറ്റ് സൈറ്റ്, സൂപ്പര്‍ റേസ് സൂം, പ്ലെഗ്രൗണ്ട് ഫീഹിറുകള്‍ ഗൂഗിള്‍ പിക്സല്‍ 3a-യിലുണ്ട്. മേല്പറഞ്ഞ ഫോണുകളെക്കാള്‍ വിലയും കുറവാണ് ഗൂഗിള്‍ പിക്സല്‍ 3a-യ്ക്ക്. ഇപ്പോള്‍ 30,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 3a സ്വന്തമാക്കാം.