സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു പങ്കുണ്ടെങ്കിൽ അതിൽ സർക്കാരിനു ബാദ്ധ്യതയില്ലെന്ന് കോടിയേരി പ്രസ്താവിച്ചതിനെപ്പറ്റിയാണ് ഈ കത്ത്.

ഒരധിപന്റെ പ്രതിനിധി ചെയ്യുന്ന പ്രവൃത്തിയുടെ ബാദ്ധ്യത പ്രസ്തുത അധികാരസ്ഥനുണ്ട്. ഒരു വില്ലേജാഫീസർ ചെയ്യുന്ന തെറ്റായ നടപടിക്കെതിരെ കേരള ഹൈക്കോടതിയിൽ നൽകുന്ന റിട്ട്
ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയെ സർക്കാരിന്റെ പ്രതിനിധിയായി ഒന്നാം എതിർ കക്ഷിയാക്കുന്നതും കോടതി അതംഗീകരിക്കുന്നതും ഈ തത്വമനുസരിച്ചാണ്. കേരള ഹൈക്കോടതിയിൽ 60-ൽപ്പരം റിട്ട് ഹർജികൾ നൽകിയ ആളാണ് ഞാൻ.

കെ. കരുണാകരൻ നാടുവാഴവേ തുമ്പ ബഹിരാകാശ നിലയത്തിന്റെ ചില രഹസ്യം വിദേശത്തിനു ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് തലവനായിരുന്ന നമ്പി നാരായണനെ ഒരു പൊലീസ് ഓഫീസർ കേസിൽ കുടുക്കി പീഡിപ്പിച്ചതു തെറ്റാണെന്നു വന്നപ്പോൾ നമ്പി നാരായണന് ഒരു കോടി 85 ലക്ഷം രൂപ നഷ്ടപരിഹാമായി കേരള സർക്കാർ നൽകിയത് ഈ അടുത്ത കാലത്താണ്. മേൽപറഞ്ഞ തത്വമനുസരിച്ചാണ്,

കെ. ഗോപിനാഥൻ

വടശ്ശേരിക്കോണം