ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദേശവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായി തന്നെ എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ഫോം പൂരിപ്പിക്കണമെന്നാണ് അധികൃതര്‍ നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായുളള ലിങ്കും അറിയിപ്പിനോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയിട്ടുണ്ട്.