
അഗര്‍ത്തല: ത്രിപുരയിലെ സെപജിജാല ജില്ലയില്‍ പതിനഞ്ചുകാരിയെ അഞ്ച് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എട്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍ അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തു. ബികു ദെബര്‍മ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ചു ദിവസത്തേയ്ക്ക് റിമാന്‍ഡു ചെയ്തു. മുന്‍പ് ഒരു കൊലക്കേസിലും ബികു പ്രതിയായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, മകളെ ഒരാള്‍ ബലാത്സംഗം ചെയ്തുവെന്ന് ത്രിപുരയിലെ ഖോവായ് ജില്ലയിലെ 17 കാരിയുടെ മാതാപിതാക്കളും ചൊവ്വാഴ്ച പോലീസ് പരാതി നല്‍കിയിട്ടുണ്ട്.