തിരുവനന്തപുരം : പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ പി.എം.ഐ കേരള കമ്മ്യൂണിറ്റി പ്രോജക്റ്റ് ഓഫ് ദി ഇയർ 2020 പുരസ്കാരം ലഭിച്ചു. അഡോപ്‌ട് എ സ്കൂൾ പദ്ധതിയാണ് കമ്പനിക്ക് അംഗീകാരം നേടിക്കൊടുത്തത്.
ഗ്രാമീണമേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളെ ഏറ്റെടുത്ത് അവയ്ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്കി കൈപിടിച്ചുയർത്തുന്ന പദ്ധതിയാണ് അഡോപ്റ്റ് എ സ്കൂൾ. പദ്ധതിയുടെ ഫലപ്രദവും കാര്യക്ഷമവുമായ നിർവഹണത്തിൽ പ്രോജക്റ്റ് മാനേജ്മെൻ്റ് തത്ത്വങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണ് ഉന്നതമായ ബഹുമതിക്ക് അർഹമാക്കിയത്.
കോർപ്പറേറ്റുകളും മറ്റ് സ്ഥാപനങ്ങളും, അവരുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്.
കളേഴ്സ് എന്ന പേരിലുള്ള എംപ്ലോയി എൻഗേജ്മെൻ്റിൻ്റെ ഭാഗമായി, പൂർണമായും ജീവനക്കാരുടെ മുൻകൈയിലാണ് അഡോപ്റ്റ് എ സ്കൂൾ പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് യുഎസ്‌ടി ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.