pic

ന്യൂഡൽഹി: ആറ് വർഷം മുമ്പ് തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ തേടിയുളള ഡൽഹി പൊലീസിന്റെ അന്വേഷണം ഇക്കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. പെൺകുട്ടിയെ തേടി ജാർഖണ്ഡിലെത്തിയ പൊലീസ് കണ്ടത് അപ്രതീക്ഷിത കാഴ്ചയായിരുന്നു.

തന്റെ പ്രായ പൂർത്തിയാകാത്ത സഹോദരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2014 ആഗസ്റ്റിലാണ് ഡൽഹി പൊലീസ് ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. വർഷങ്ങളായി കേസിൽ യാതൊരു തെളിവും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. കേസിന് തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ പരാതിക്കാരന്റെ നാട്ടിലേക്ക് അന്വേഷണ സംഘം യാത്ര തിരിക്കുകയായിരുന്നു. 200 കിലോ മീറ്ററോളം യാത്ര ചെയ്താണ് അന്വേഷണം സംഘം ഇവരുടെ നാട്ടിലെത്തിയത്.

എന്നാൽ ഇവിടെ എത്തിയ അന്വഷണം സംഘം കണ്ടത് തട്ടിക്കൊണ്ട് പോയതായി ആരോപിക്കപ്പെട്ട യുവതി ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷമായി താമസിക്കുന്നതാണ്. പൊലീസ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. യുവതിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നും 2014 ൽ പരാതി നൽകുമ്പോൾ ഇവർ പ്രായപൂർത്തിയായിരുന്നതായും പൊലീസ് കണ്ടെത്തി.