ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 22,556,293 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 789,957 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 15,288,834 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5,699,168 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 176,290 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,060,513 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,460,413 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 111,189 ആയി. 2,615,254 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ 2,835,822 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53,994 പേർ മരിച്ചു. 2,096,068 പേർ രോഗമുക്തി നേടി. പ്രതിദിന രോഗികൾ വീണ്ടും 65000 കടന്നു. ചൊവ്വാഴ്ച 65024 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1099 പേർ കൂടി മരിച്ചു. തിങ്കളാഴ്ച 54298 പേർക്കും ഞായറാഴ്ച 58096 പേർക്കുമായിരുന്നു രോഗബാധ. തുടർച്ചയായ രണ്ടാംദിവസവും എട്ടുലക്ഷത്തിലേറെ പരിശോധനകൾ നടന്നു.