കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി. ഇന്നലെ ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.
കഴിഞ്ഞ ദിവസം 2333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 53 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 60 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 98 പേർക്കും രോഗം സ്ഥിരീകരിച്ചു.