ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിനുളളിൽക്കൂടി ആയതിനാൽ വിമാനത്താവളം ആദാനിഗ്രൂപ്പിനെ ഏൽപ്പിക്കുന്നതുമൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി കടകംപളളി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിക്കരുടെ ഫേസസ്ബുക്ക് പോസ്റ്റ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ആചാരലംഘനം ഉണ്ടാവില്ലെന്ന് പറഞ്ഞ 'രായാവിന്റെ അടിമ'യെന്നാണ് മന്ത്രിക്ക് അദ്ദേഹം നൽകിയിയിരിക്കുന്ന വിശേഷണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിന് ഉള്ളിൽ കൂടി ആയതിനാൽ വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് മൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ.
പറയുന്നത് ആര് എന്നറിയുമോ?
ശബരിമലയിൽ സ്ത്രീപ്രവേശം കൊണ്ട് ആചാരലംഘനം ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞ, രായാവിന്റെ അടിമ.
ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നു!