ടൊവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സംവിധായകൻ ടോം ഇമ്മട്ടി ഒരുക്കുന്ന പുതിയ ിചിത്രമായ ദുനിയാവിന്റെ ഒരറ്റത്തിൽ ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ് റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡ ക് ൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാറ്റലിസ്റ്റ് എന്റർടെയ്ൻ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമാണ പങ്കാളിയാവുന്നു. സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. സംസ്ഥാന പുരസ് കാര ജേതാവ് മനേഷ് മാധവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജോസഫ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു മനേഷ്.
എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരണം. ആൻസൺ പോൾ നായകനായ ദ ഗാംബ്ളിറാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്ത മറ്റൊരു ചിത്രം