v-d-satheesan

ലൈഫ് മിഷൻ പദ്ധതിയിലും കൺസൾട്ടൻസി കൊളളയെന്ന് തെളിവുകൾ നിരത്തി കോൺഗ്രസ് നേതാവും എം എൽ എയുമായ വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈഫ് മിഷൻ മൂന്നാം ഘട്ട പരിപാടിയായ ഭവന രഹിതർക്കുളള ഭവന സമുച്ചയ പരിപാടിക്ക് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി എന്ന പേരിൽ 12.8 കോടി രൂപയാണ് നൽകുന്നതെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലൈഫ് മിഷൻ പദ്ധതിയിലും കൺസൾട്ടൻസി കൊളള. ലൈഫ് മിഷൻ മൂന്നാം ഘട്ട പരിപാടിയായ ഭവന രഹിതർക്കുളള ഭവന സമുച്ചയ പരിപാടിക്കാണ് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി എന്ന പേരിൽ 12.8 കോടി രൂപ നൽകുന്നത്.


കേരള സർക്കാരിന്റെ കീഴിൽ പൊതുമരാമത്ത് വകുപ്പ് (റോഡ്, കെട്ടിടം, പാലങ്ങൾ), ജലവിഭവ വകുപ്പ് ( മേജർ, മൈനർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി), ഹാർബർ എൻജിനീയറിംഗ് , കോസ്റ്റൽ ഏരിയ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ തുടങ്ങി നിരവധി എൻജിനീയറിംഗ് വിംഗുകളുണ്ട്. അവരെ ആരെ ഏൽപ്പിച്ചാലും ഈ ജോലി ചെയ്യുമായിരുന്നു. അല്ലെങ്കിൽ ഈ വകുപ്പുകളിൽ നിന്ന് എൻജിനീയർമാരെ സെലക്ട് ചെയ്ത് ഒരു ടീമിനെ തന്നെ ഏൽപ്പിക്കാമായിരുന്നു. ഒരു രൂപ ചെലവാകില്ലായിരുന്നു.

ഭവനരഹിതരായ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയിലും കയ്യിട്ടു വാരണമല്ലോ!!!