gold-turtle

കാഠ്മണ്ഡു: അപൂർവങ്ങളിൽ അപൂർവമായ സ്വർണ ആമയെ നേപ്പാളിലെ ധനുഷ ജില്ലയിൽ കണ്ടെത്തി. ഇതിനുമുമ്പ് വെറും നാലുതവണമാത്രമാണ് ഇത്തരത്തിലുളള ആമയെ കണ്ടെത്തിയിട്ടുളളതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധ പറയുന്നത്. നേപ്പാളിൽ ആദ്യത്തെ തവണയും.

പുറംതോടും ശരീഭാഗങ്ങളും ഉൾപ്പടെ ഈ ആമയുടെ ഒട്ടുമിക്ക ഭാഗങ്ങളും സ്വർണനിറത്തിലാണ്. അതാണ് ഏറ്റവും വലിയ പ്രത്യേകതയും. വാർത്ത പരന്നതോടെ ആമയെ കാണാൻ ഭക്തജന പ്രവാഹമായിരുന്നത്രേ. കൊവിഡ് പോലുളള മഹാമാരികൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാൻ മഹാവിഷ്ണു ആമയുടെ രൂപത്തിൽ പുനരവതരിച്ചതാണെന്നാണ് ഒട്ടുമിക്കവരും വിശ്വസിക്കുന്നത്.

എന്നാൽ ഇതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പുറംതോടിനും ശരീരഭാഗങ്ങൾക്കും നിറംകൊടുക്കുന്ന ചില ഘടകങ്ങളുടെ അഭാവമാണ് ആമയുടെ നിറംമാറ്റത്തിന് കാരണമെന്നാണ് അവർ പറയുന്നത്. ജനിതകപരമായ ചില പ്രത്യേകതകളും ഇതിന് കാരണമാകുന്നുണ്ടത്രേ. വിപണിയിൽ വൻ വിലയാണ് ഇത്തരം ആമകൾക്ക്. സ്വർണ നിറത്തിലുളള ആമയെ പിന്നീട് കാട്ടിൽ വിട്ടു.