little-bear

കുട്ടികൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മിൽ ചെറുപുഞ്ചിരി വിടർത്താറുണ്ട്. മനുഷ്യ കുട്ടികൾ മാത്രമല്ല മൃഗങ്ങളുടെ കുഞ്ഞുങ്ങളും ഇത്തരത്തിൽ നമ്മിൽ കൗതുകവും സന്തോഷവും തോന്നിക്കുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. അവയിൽ പലതും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

ഇതാ അത്തരത്തിലൊന്ന്. അമേരിക്കയിലെ കാടിനു നടുവിലുള‌ള ഏതോ വീട്ടിൽ മുകളിലേക്ക് സാഹസികമായി വളരെ കഷ്‌ടപ്പെട്ട് കയറി വരികയാണ് ഒരു കുഞ്ഞിക്കരടി. മുകളിലെത്തി ഒന്ന് ചു‌റ്റും നോക്കിയ ശേഷം അടുത്തുള‌ള മരത്തിലേക്ക് ഒ‌റ്റചാട്ടം. പിന്നെ ഊർന്ന് താഴേക്കിറങ്ങി സ്ഥലംവിട്ടു. പാർക്കിൽ പോകുന്ന കുട്ടികൾ കഷ്‌ടപ്പെട്ട് സ്ളൈഡിൽ കയറിയ ശേഷം ഇറങ്ങുന്നത് പോലെ.

North Carolina:

Bearkour.

Bears bruh... pic.twitter.com/FDznSOP6Vx

— Rex Chapman🏇🏼 (@RexChapman) August 19, 2020

വീട്ടിനുള‌ളിലിരുന്നാണ് ഈ രംഗങ്ങളെല്ലാം വീഡിയോ പകർത്തിയയാൾ എടുത്തിരിക്കുന്നത്. അമേരിക്കയിലെ ബാസ്‌ക‌റ്റ്ബോൾ കളിക്കാരനായ റെക്‌സ് ചാപ്‌മാനാണ് ഇത് ട്വി‌റ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്. 43,000ലധികം പേരാണ് വീഡിയോ കണ്ടത്.