risabava

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി. നഷ്ടപരിഹാരത്തുകയായ 11 ലക്ഷം രൂപ അദ്ദേഹം കെട്ടിവയ്ക്കുകയും ചെയ്തു. കോടതി നിർദ്ദേശിച്ചിരുന്ന സമയത്തിനകം പണമടയ്ക്കാത്തതിന് ഇന്നലെ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയിൽ കോടതി പിരിയുംവരെ റിസബാവയാേട് കോടതിമുറിയിൽ നിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയായിരുന്നു പണമടയ്ക്കേണ്ട അവസാന ദിവസം.

എളമക്കര സ്വദേശി​ സാദി​ഖി​ന് 11ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്. നേരത്തേ ഈ കേസിൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടയിൽ അപ്പീൽ നൽകിയെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് നിശ്ചിത ദിവസത്തിനകം പണമടയ്ക്കാൻ ആവശ്യപ്പെട്ടത്.