ലിസ്ബൺ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിനുശേഷം ബാർസലോണയുടെ സൂപ്പർതാരം ലയണൽ മെസിയോട് അദ്ദേഹത്തിന്റെ ജഴ്സി തരാമോയെന്ന് ചോദിച്ചെങ്കിലും തന്നില്ലെന്ന് ബയേൺ മ്യൂണിക്കിന്റെ കൗമാരതാരം അൽഫോൻസോ ഡേവീസ്. കരിയറിലെ തന്നെ ഏറ്റവും കനത്ത തോൽവി വഴങ്ങിയ മെസി നിരാശയിലായിരുന്നുവെന്നും അതാകും ജഴ്സി തരാതിരുന്നതെന്നും ഡേവിസ് പറഞ്ഞു.