അഴികൾക്കപ്പുറം
എന്നോ കാത്തുവെച്ച പലഹാരം
ഇപ്പോൾ കയ്യെത്തുംദൂരത്ത്
എന്നാൽ
പരസ്പരം വിളമ്പാതെ അത്
പുളിച്ചുപോയിരിക്കുന്നു.
ദിനങ്ങളുടെ ശവപ്പറമ്പിലേക്ക് കൺനട്ട്
നാം കാത്തിരിക്കുന്നു.
ഇടനാഴിയിൽ
എറുമ്പുകളുടെ ഘോഷയാത്ര
അവ അരിച്ചരിച്ചുകയറുന്നു,
ഒരു കല്ലറയിൽനിന്ന് മറ്റൊന്നിലേക്ക്!