കൊവിഡ് കാലത്ത് താരങ്ങൾ തങ്ങളുടെ പ്രവൃത്തികളെല്ലാം സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നടി അനുമോൾ പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ' ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടു
കൊടുക്കില്യച്ചണ്ണു" എന്ന അടിക്കുറിപ്പിൽ പങ്കുവച്ച ചിത്രം വൈറലായതോടെ വിമർശനങ്ങളും എത്തി. 'ഇത് ഇപ്പോ ട്രെൻഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഇങ്ങനെഫോട്ടോയ്ക്ക് പോസ് ചെയ്യാൻവേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്.ചേച്ചി അങ്ങനെയല്ലെന്ന് ചേച്ചിയുടെ സ്റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റ്യുംസ് തമ്മിൽചേർച്ചയില്ല"ഇതായിരുന്നു കമന്റ്. എന്നാൽഇതിന് കുറികൊള്ളുന്ന മറുപടി അനുമോൾ കൊടുത്തു..'വീട്ടിൽ ഇട്ടോണ്ടിരുന്ന വേഷമാണ് . ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല"മാസ്ക് എവിടെയെന്നചോദ്യത്തിന് കൈയിൽ ഉണ്ടെന്ന് താരത്തിന്റെ മറുപടി.