shri-swaminarayan-mandir

അത്ഭുതങ്ങളുടെ കലവറയായി ഒരേപേരിൽ രണ്ട് ക്ഷേത്രങ്ങൾ..അക്ഷർധാം ക്ഷേത്ര സമുച്ചയങ്ങൾ (സ്വാമി​ നാരായൺ​ മന്ദി​ർ). ഒന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ യമുനാ നദിക്കരയിലും. മറ്റൊന്ന് അങ്ങ് ലണ്ടനിലും(സ്വാമി​ നാരായൺ​ മന്ദി​ർ). പാരമ്പര്യവും ആചാരവും ആത്മീയതും ഒത്തുചേർന്ന, വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത ഈ ക്ഷേത്രസമുച്ചയങ്ങൾ വിനോദ സഞ്ചാരികളുടെ പറുദീസയും കൂടിയാണ്.

ഇന്ത്യയ്ക്ക് പുറത്തുളള ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ് ലണ്ടനിലെ അക്ഷർധാം. ബ്രിട്ടനിലെ ആദ്യത്തെ ആധികാരിക ഹിന്ദുക്ഷേത്രമെന്ന വിശേഷണവും ഈ ക്ഷേത്രത്തിന് സ്വന്തം. കല്ലിൽ തീർത്ത കവിതയാണ് ഈ ക്ഷേത്രസമുച്ചമെന്ന് ഒറ്റനോട്ടത്തിൽ പറയാം. ഒരുദിവസം കൊണ്ട് മുഴുവൻ കണ്ടുതീർക്കുക അസാദ്ധ്യം.

shri-swaminarayan-mandir1

നിർമ്മിതിയുടെ കാര്യത്തിൽ, 2.3ദശലക്ഷം കല്ലുകൾ ചേർത്തുണ്ടാക്കിയ ഗിസയിലെ മഹത്തായ പിരമിഡിനൊപ്പം നിൽക്കുന്ന ഈക്ഷേത്രം കണ്ടാൽ ആരും അറിയാതെ നമിച്ചുപോകും. ഇവിടെയെത്തുമ്പോൾ ഭക്തിക്കൊപ്പം അത്ഭുതവും മനസിൽ ഉടലെടുക്കും. ഇരുമ്പോ, ഉരുക്കോ അല്പംപോലും ഉപയോഗിക്കാതെയായിരുന്നു നിർമ്മാണം. സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പൻമാരെന്ന് കരുതുന്ന പാശ്ചാത്യർക്കുപോലും ഈ നിർമ്മാണം എന്നും അത്ഭുതമാണ്. കോടി​കളാണ് ഇതി​നുവേണ്ടി​ ചെലവായത്.

swaminarayan-mandir

കല്ലുകളിൽ കവിത വിരിയിച്ച ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഗുജറാത്തിലും രാജസ്ഥാനിലും നിന്നടക്കം പടുകൂറ്റൻ ശിലകൾ എത്തിച്ചിട്ടുണ്ട്. 2,828ടൺ ബൾഗേറിയൻ ചുണ്ണാമ്പുകല്ലും 2,000ടൺ ഇറ്റാലിയൻ മാർബിളും ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് രേഖകൾ പറയുന്നത്. കപ്പലിലാണ് ഈ പടുകൂറ്റൻ ശിലകൾ ലണ്ടനിലെത്തിച്ചത്. ലോകത്തിന്റെ പലഭാഗത്തുനിന്നെത്തിച്ച ശിലകൾ ക്ഷേത്രമാക്കിമാറ്റാൻ 1526 ശില്പികളാണ് അഹോരാത്രം പണിയെടുത്തത്. രണ്ടരവർഷംകൊണ്ട് പ്രധാനമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും നി​ർമ്മാണങ്ങളെല്ലാം പൂർത്തിയാവാൻ അഞ്ചുവർഷത്തിലേറെ വേണ്ടിവന്നു.കൈകൊണ്ടാണ് കൊത്തുപണികളിൽ ഏറെയും നടത്തിയത്.

കല്ലുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും നിർമ്മാണത്തിന് മരവും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദഗ്ദ്ധരായ കൊത്തുപണിക്കാരാണ് മരങ്ങളിൽ കൊത്തുപണികൾ നടത്തിയത്.

shri-swaminarayan-mandir2

പ്രത്യേക രീതിയിൽ കൊത്തുപണി നടത്തിയ 26,300 ശിലയുടെ കഷണങ്ങൾകൊണ്ട് നിർമ്മിച്ച് ത്രീഡി ജിസ പസിലാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന്. ഇത് കാണാൻവേണ്ടി മാത്രം ഇവിടയെത്തുന്നവർ നിരവധിയാണ്. നാളുകൾ കഴിഞ്ഞാലും മങ്ങലേൽക്കാത്ത രീതിയിലാണ് ഇതിന്റെ നിർമ്മാണം. ക്ഷേത്രത്തിലെ തൂണുകളിൽ വേദവാക്യങ്ങൾ കൊത്തിവച്ചിരിക്കുന്നതും മറ്റൊരു മഹാ അത്ഭുതമാണ്. തറയി​ലും ചുമരുകളി​ലുമുളള മനോഹരമായ ചി​ത്രങ്ങളും ഈ ക്ഷേത്രത്തി​ന്റെ മനാേഹാരി​ത ഇരട്ടി​പ്പി​ക്കും.

swaminarayan-mandir1