കുറച്ച് ദിവസങ്ങളായി ഗായികയും നടിയുമായ റിമി ടോമിയുടെ പ്രായം സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചുവന്ന ഫ്രോക്ക് ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.
'നാൽപ്പത്തഞ്ചാം വയസിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം' എന്നായിരുന്നു ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ഇതോടെ പ്രായം സംബന്ധിച്ച് ചർച്ച ആരംഭിച്ചു. ചർച്ചകൾക്കൊടുവിൽ തന്റെ മറ്റൊരു ചിത്രത്തിലൂടെ യഥാർത്ഥ പ്രായം വെളിപ്പെടുത്തയിരിക്കകയാണ് റിമി.
45 വയസാകാൻ ഇനിയും എട്ട് വർഷമെടുക്കുമെന്ന് റിമി വ്യക്തമാക്കി. പ്രായത്തിലൊക്കെ എന്തിരിക്കുന്നു, വയസ് വെറും നമ്പർ മാത്രമാണ്, എന്നും ഇരുപതുകാരിയായിട്ടേ തോന്നൂ എന്നിങ്ങനെ നിരവധി കമന്റുകളാണ് റിമിയുടെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.