dhoni-modi-letter

റാഞ്ചി : അന്താരാഷ്ട്രക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ നായകൻ ധോണിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്തെഴുതി. തനിക്ക് ലഭിച്ച രണ്ടുപേജുള്ള കത്ത് ധോണി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

റാഞ്ചിയെന്ന ചെറുപട്ടണത്തിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ധോണിയെന്ന് പ്രധാനമന്ത്രിയുടെ കത്തിൽ പറയുന്നു.ധോണി നേടിത്തന്ന ലോകകപ്പ് ഉൾപ്പടെയുള്ള വിജയങ്ങൾക്ക് 130 കോടി ജനത ആത്മീയമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും മോഡി ചൂണ്ടിക്കാട്ടി.

ഏതൊരു കലാകാരനും കായിക താരവും സൈനികനും ആഗ്രഹിക്കുന്നത് അഭിനന്ദനങ്ങളാണെന്നും അപ്പോൾ മാത്രമേ തങ്ങളുടെ കഠിനാദ്ധ്വാനവും ത്യാഗവും അംഗീകരിക്കപ്പെട്ടതായി തോന്നുകയുള്ളൂവെന്നും ധോണി കത്ത് പോസ്റ്റ് ചെയ്തതിനൊപ്പം ട്വിറ്ററിൽ കുറിച്ചു.