സതാംപ്ടൺ : ഇംഗ്ളണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് സതാംപ്ണിൽ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ളണ്ട് വിജയിച്ചിരുന്നു.രണ്ടാം മത്സരത്തിൽ മഴയും വെളിച്ചക്കുറവും മൂലം 134.3 ഓവർ മാത്രമാണ് കളി നടന്നത്. സമനില പ്രഖ്യാപിക്കുകയും ചെയ്തു. പരമ്പര സമനിലയെങ്കിലും വേണമെങ്കിൽ പാകിസ്ഥാന് ഇൗ മത്സരം ജയിച്ചേ മതിയാകൂ.മഴ ഭീഷണി ഉള്ളതിനാൽ മത്സരം അരമണിക്കൂർനേരത്തേ തുടങ്ങും.