ബെർലിൻ: കാലാവസ്ഥ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗും ജർമ്മൻ ചാൻസലർ ആംഗല മെർക്കലും കൂടിക്കാഴ്ച നടത്തി. ആഗോളതാപനം ഉൾപ്പെടെയുള്ള ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ ആരംഭിച്ച യോഗത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ജർമ്മനിയിൽ നിന്നുള്ള ലൂയിസ് ന്യൂബാവർ ബെൽജിയത്തിൽ നിന്നുള്ള അനുന ഡി വെവർ, അഡ്‌ലെയ്‌ഡ് ചാർലിയർ എന്നീ കാലാവസ്ഥാ പ്രവർത്തകരും മെർക്കലിനെ സന്ദർശിച്ചു.
യൂറോപ്പിന്റെ പിന്തുണ ഉണ്ടായിട്ടും മിക്ക രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ഈ കൂടിക്കാഴ്‌ച. ജർമ്മനിയടക്കമുള്ള രാജ്യങ്ങൾ ദോഷകരമായ രീതിയിൽ വ്യാവസായിക ഉത്പാദനം വർദ്ധിപ്പിക്കുന്നത് പ്രകൃതിക്ക് ഗുരുതര ആഘാതമുണ്ടാക്കുന്നുണ്ടെന്നാണ് ആരോപണം.