market

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്‌റ്റോർ പദ്ധതി നടപ്പാക്കുന്നു. NDPRM പദ്ധതി ഭാഗമായാണ് പുതിയ സംരഭം.15 % മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.
മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം നൽകുന്നത്. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്.
സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിലാണ് ലഭിക്കുക. സംശയ ദൂരീകരണത്തിനായി loannorka@gmail.com എന്ന ഇമെയിലിൽ സന്ദേശങ്ങൾ അയയ്ക്കാം.