കൊച്ചി: ഓണത്തോട് അനുബന്ധിച്ച് ഡിഷ് ടിവി ഇന്ത്യ പുതിയ പായ്ക്കുകളും ചാനലുകളും അവതരിപ്പിച്ചു. പുതിയ കണക്ഷൻ, റീചാർജ് എന്നിവയ്ക്ക് നിരക്കിളവും ലഭ്യമാണ്. ജോയ് മലയാളം തമിഴ് എച്ച്.ഡി., പ്രീമിയർ ജംബോ എച്ച്.ഡി എന്നിവയാണ് പുതിയ റീചാർജ് പായ്ക്കുകൾ.
പ്രധാന മലയാളം, തമിഴ് ചാനലുകൾ, ഡിസ്കവറി എച്ച്.ഡി., ആനിമൽ പ്ളാനറ്റ് എച്ച്.ഡി., ടി.എൽ.സി എച്ച്.ഡി എന്നിവ അടങ്ങുന്നതാണ് ജോയ് മലയാളം തമിഴ് എച്ച്.ഡി. മുഴുവൻ മലയാളം ചാനലുകൾ, ഇംഗ്ളീഷ് വാർത്ത, സ്പോർട്സ്, സിനിമ, ഇൻഫോടെയ്ൻമെന്റ് ചാനലുകളാണ് പ്രീമിയർ ജംബോ എച്ച്.ഡിയിലുള്ളതെന്ന് ഡിഷ് ടിവി ഇന്ത്യ കോർപ്പറേറ്റ് ഹെഡ് (മാർക്കറ്റിംഗ്) ജഗപ്രീത് സിംഗ് പറഞ്ഞു.
പുതിയ വരിക്കാർക്ക് ആറുമാസത്തേക്ക് ജോയ് മലയാളം തമിഴ് എച്ച്.ഡി പാക്കേജിന് നിരക്ക് നികുതിയടക്കം 2,899 രൂപയാണ്; ഇതേകാലയളവിൽ പ്രീമിയർ ജംബോ എച്ച്.ഡിക്ക് 3,599 രൂപ. ഒരുമാസത്തേക്ക് പ്രീമിയർ മലയാളം എച്ച്.ഡി., ജോയ് മലയാളം തമിഴ് എച്ച്.ഡി എന്നിവയ്ക്ക് 1,800 രൂപ. ഒരുമാസത്തേക്ക് പ്രീമിയർ മലയാളത്തിനും ജോയ് മലയാളം തമിഴിനും 1,600 രൂപ.
നേരത്തേയുള്ള നിരക്ക് ആറുമാസത്തേക്ക് കേരളം മാക്സ് എച്ച്.ഡി - 2,929 രൂപ. കേരള മാക്സ് ആറുമാസത്തേക്ക് 2,399 രൂപ; 12 മാസത്തേക്ക് 3,699 രൂപ. കഴിഞ്ഞ ഒരുമാസമോ അതിലേറെയോ ആയി സേവനം ഉപയോഗിക്കാത്ത നിലവിലെ വരിക്കാർക്ക് മൂന്നുമാസത്തേക്ക് പ്രീമിയർ മലയാളം എസ്.ഡി 549 രൂപ, ജോയ് മലയാളം തമിഴ് എസ്.ഡി 649 രൂപ, പ്രീമിയർ മലയാളം എച്ച്.ഡി 699 രൂപ, ജോയ് മലയാളം തമിഴ് എച്ച്.ഡി 699 രൂപ, മലയാളം തമിഴ് എച്ച്.ഡി 899 രൂപ എന്നീ നിരക്കുകളിൽ ലഭിക്കും. സെപ്തംബർ 30 വരെയാണ് ഓഫറുകൾ.