കോട്ടയം : കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറിയുമായ വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ ചന്ദ്രൻ (ചന്ദ്രാജി-74) മരിച്ചു. ആറുദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവച്ചിരുന്നു. ഭാര്യ : രാജമ്മ. മക്കൾ : ഗീത, ഗിരിജ, ഗിരീഷ് (ബി.ജെ.പി കോട്ടയം മണ്ഡലം സെക്രട്ടറി, എം.ആർ.എഫ് ജീവനക്കാരൻ). മരുമക്കൾ : സുരേഷ്, സുരേഷ്, വിദ്യ.