emirates

ദുബായ്: കൊവിഡ് മൂലം ജോലി നഷ്‌ടമായതോ, മ‌റ്റ് കാരണങ്ങളാലോ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ദുബായിലെ ഔദ്യോഗിക വിമാന കമ്പനി എമിറേ‌റ്റ്സ് സർവീസുകൾ നടത്തുന്നു. ഈ സർവീസുകളിൽ ഇന്ത്യയിലുള‌ള യു.എ.ഇ പൗരന്മാർക്ക് തിരികെ മാതൃരാജ്യത്തേക്കും യാത്ര ചെയ്യാം.

ബംഗളുരു, തിരുവനന്തപുരം, ഡൽഹി, മുംബയ്,കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ബംഗളുരുവിലേക്ക് 21,23,25,28,30 എന്നീ തീയതികളിലും കൊച്ചിയിലേക്ക് ഓഗസ്‌റ്റ് 20,22,24,27,29,31 എന്നീ തീയതികളിലും ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്ക് ഓഗസ്‌റ്റ് 31 വരെ ദിവസവും തിരുവനന്തപുരത്തേക്ക് ഓഗസ്‌റ്റ് 26നും സർവീസുകളുണ്ടാകും. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാകും ഈ വിമാനങ്ങളിൽ പ്രവേശനം എന്ന് എമിറേ‌റ്റ്സ് അധികൃതർ അറിയിച്ചു.