തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ എൽപിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ.കേരള സർക്കാരിനെക്കൂടി പങ്കാളിയാക്കി കൊണ്ടാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം അപഹാസ്യമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത് ഇതാദ്യമല്ലെന്നും, ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ഐ.ഡി.സിയും ലേലത്തിൽ പങ്കെടുത്തിരുന്നു. അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെ.എസ്.ഐ.ഡി.സി നൽകിയതെന്നും, ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.