കൊച്ചി: ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ളോബലിന് പ്രോജക്‌ട് മാനേജ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് കേരളയുടെ പി.എം.ഐ കേരള കമ്മ്യൂണിറ്റി പ്രോജക്‌ട് ഒഫ് ദി ഇയർ - 2020 പുരസ്‌കാരം. കമ്പനിയുടെ അഡോപ്‌റ്ര് എ സ്‌കൂൾ പദ്ധതിക്കാണ് പുരസ്‌കാരം.
ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ദത്തെടുത്ത് അവയ്ക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകുന്ന പദ്ധതിയാണിത്.