ബംഗളൂരു: ബംഗളൂരുവിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയ്ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബവരാജ് ബൊമ്മൈ. കലാപത്തിൽ മുഖ്യപങ്കുള്ള എസ്.ഡി.പി.ഐയ്ക്ക് നിരോധനമേർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അക്രമങ്ങളെ ഇല്ലാതാക്കാനായി ആഭ്യന്തരവകുപ്പും പൊലീസും സ്വീകരിച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു, പൊതുമുതൽ നശിപ്പിച്ചതിലുള്ള നഷ്ടം കലാപകാരികളിൽ നിന്നും ഈടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. - അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയെ നിരോധിക്കുമെന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. എന്നാൽ സംഘടനയ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ഈ പ്രശ്‌നം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് വിടും. നിരോധനത്തെക്കുറിച്ച് അഭിപ്രായം ആരായും - നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.