pic

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ്. പരമ്പരാഗത യുദ്ധത്തിൽ ഇന്ത്യൻ സെെന്യം പാകിസ്ഥാൻ സെെന്യത്തേക്കാൾ വളരെ മുന്നിലാണെന്നും ഇക്കാരണത്താൽ പാകിസ്ഥാൻ സൈന്യം ആണവ ശക്തി വർദ്ധിപ്പിക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ ലക്ഷ്യം വച്ച് പാകിസ്ഥാനിൽ ചെറുതും ഉഗ്ര ശേഷിയുമുളള അനേകം അണു ബോംബുകളുണ്ടെന്നും ഷെയ്ഖ് റഷീദ് അവകാശപ്പെട്ടു. ഇതിന് മുമ്പും ഷെയ്ഖ് റഷീദ് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാനിൽ 125 മുതൽ 250 ഗ്രാം വരെ ആണവായുധങ്ങൾ ഉണ്ടെന്നും ഇത് ലക്ഷ്യമിട്ട പ്രദേശങ്ങളെ മാത്രം നശിപ്പിക്കുമെന്നും കഴിഞ്ഞ
സെപ്റ്റംബറിൽ ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019ൽ കാശ്മീരിനെതിരെ സെെനീക നീക്കം നടത്തുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഷെയ്ഖ് റഷീദ് ഈക്കാര്യം പറഞ്ഞത്.

​​​​​അതേസമയം പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ സൗദി അറേബ്യ സന്ദർശന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഷെയ്ഖ് റഷീദിന്റെ ശ്രമമെന്നും പറയപ്പെടുന്നു. കാശ്മീരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് സൗദി നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാൻ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് മൂന്ന് ബില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കാൻ പാകിസ്ഥാനോട് സൗദി ആവശ്യപ്പെടുകയും എണ്ണ വിതരണം ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു.

Sheikh Rasheed and his discoveries. This time he's found a scientist who made a precision kafir bomb for India. pic.twitter.com/uozTBHPLM2

— Naila Inayat नायला इनायत (@nailainayat) August 20, 2020