തൃശ്ശൂർ: രാഹുലിനോടും പ്രിയങ്കയോടും വിയോജിക്കുന്നതായി ടി.എൻ.പ്രതാപൻ എം.പി. കോൺഗ്രസിന്റെ പ്രസിഡന്റ് പദവി നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളവർ ഏറ്റെടുക്കണമെന്ന തീരുമാനം മാറ്റണം. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് പ്രതാപൻ രാഹുൽ ഗാന്ധിക്ക് നേരത്തേ കത്തും നൽകിയിരുന്നു. രാജ്യത്തെ കാതലായ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇടപെടുന്നതുപോലെ ആരും ഇടപെടുന്നത് കാണുന്നില്ല. കാശ്മീർ പ്രതിസന്ധി രൂക്ഷമായപ്പോൾ കാശ്മീർ സന്ദർശിക്കാൻ ധൈര്യം കാണിച്ചു. വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്തു. മഹാമാരിക്കാലത്ത് സാമ്പത്തിക രംഗം, ആരോഗ്യ മേഖല, വ്യവസായം, കാർഷികം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ലോക പ്രശസ്തരായ വിദഗ്ധരോട് ചർച്ച നടത്തി കൃത്യമായ നിരീക്ഷണങ്ങൾ മുന്നോട്ട് വെച്ചു. രാഹുൽ ഗാന്ധി നേതൃത്വത്തിൽ വേണമെന്ന് കോൺഗ്രസും പൊതുജനങ്ങളും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.