imran

ഇസ്ലാമാബാദ്: പാലസ്തീനികൾക്ക് സ്വീകാര്യമായ ഒരു രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്നല്ല, ഈ വിഷയത്തിൽ പാകിസ്ഥാന്റെ ഭാഗം വളരെ വ്യക്തമാണെന്ന് പറഞ്ഞ ഇമ്രാൻ, പാലസ്തീനികൾക്ക് അവരുടെ അവകാശങ്ങൾ നൽകാതെയും​ ന്യായമായ ഒത്തുതീർപ്പ് ഇല്ലാതെയും ഇരിക്കുന്ന കാലം വരെ പാകിസ്ഥാന് ഇസ്രായേലിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് 1948ൽ തന്നെ മുഹമ്മദ് അലി ജിന്ന വ്യക്തമാക്കിയ കാര്യമാണെന്നും പറഞ്ഞു.