ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അച്ഛനായി ലഭിച്ചതിൽ തനിക്ക് ഏറെ ഭാഗ്യവും അഭിമാനവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരോടും സ്നേഹവും അനുകമ്പയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാജീവ് ഗാന്ധിയുടെ 76-ാം ജൻമ വാർഷിക ദിനത്തിൽ ട്വിറ്ററിലൂടെ രാഹുൽ അനുസ്മരിച്ചു.
'രാജീവ് ഗാന്ധി കാലത്തിനു മുന്നേ നടന്ന, അസാധാരണമായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തിയായിരുന്നു. എല്ലാറ്റിനുമുപരിയായി ദയാലുവും സ്നേഹസമ്പന്നനുമായ മനുഷ്യനായിരുന്നു.
അദ്ദേഹത്തെ പിതാവായി ലഭിച്ചതിൽ അവിശ്വസനീയമാംവിധം ഭാഗ്യവാനാണ് ഞാൻ. അഭിമാനമുണ്ട്.
ഇന്നും, എല്ലാ ദിവസവും അദ്ദേഹത്തെ മിസ് ചെയ്യുന്നു.'
രാഹുൽ ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ ജൻമ വാർഷികദിനമായ ഇന്നലെ ഡൽഹിയിലെ വീർ ഭൂമിയിലെ അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിച്ച് രാഹുൽ അച്ഛന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിയെ അനുസ്മരിച്ചിരുന്നു